ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളറിയാം, പ്രതിരോധിക്കാം; ഒരുമാസം മുന്‍പ് തന്നെ!!!

ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പലര്‍ക്കും അത് നേരത്തെ തിരിച്ചറിയാന്‍ കഴിയാറില്ല. എന്നാല്‍, ഹൃദയാഘാതത്തിനു മുന്‍പ് തന്നെ ചില ലക്ഷങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

മാറിവരുന്ന ജീവിതരീതികളും ഭക്ഷണക്രമങ്ങള്‍ കൊണ്ടും ഹൃദയരോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രായമായവരില്‍ സാധാരണയായി കണ്ടുവരുന്ന ഹൃദയസ്തംഭനം ഇപ്പേള്‍ 25 വയസ്സിനു മുകളിലുള്ളവര്‍ക്കും സംഭവിക്കുന്നു. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ രക്തപ്രവാഹം കുറയുന്നതാണ് ഇതിനുകാരണം. കൂടാതെ ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഞ്ചില്‍ ഭാരം, വേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഈ വേദന പിന്നീട് പുറത്തേക്കും തോളിലേക്കും വ്യാപിക്കും. ഇത്തരം ലക്ഷണങ്ങളോടൊപ്പം ശക്തമായ ജലദോഷം, പനി എന്നിവ ഉണ്ടാകുന്നതും ശ്രദ്ധിക്കണം. ശക്തമായ ശ്വാസതടസം ഉണ്ടാകുമ്പോഴും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News