ദേശീയ – അന്തര്‍ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ്സ്

കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വിവിധ വിദ്യാഭ്യാസ നയങ്ങളും, സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തില്‍ കേരള എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എസ്.സി.ഇ.ആര്‍.ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുക. എസ്.സി.ഇ.ആര്‍.ടി. ഗവേര്‍ണിങ്ങ് ബോഡി യോഗത്തിലാണ് തീരുമാനം.

നൂതനമായ ആശയങ്ങള്‍ കേരള വിദ്യാഭ്യാസത്തില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തികളുടെ സ്മരണാര്‍ത്ഥം പ്രഭാഷണ പരമ്പര ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിലെ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണം.

കേരളത്തിലെ അധ്യാപകരെ അന്താരാഷ്ട്ര തലത്തില്‍ പരിശീലിപ്പിക്കുന്നതിനായി ഒരു പുതിയ അധ്യാപക പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാനും ഗവേര്‍ണിങ്ങ് ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. കെ.വി. സുമേഷ് എം.എല്‍.എ, അഡ്വ.കെ. പ്രേംകുമാര്‍ എം.എല്‍.എ., വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News