ഇന്ത്യൻ താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ

ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രൈനിങിൽപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്.

ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു.

ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News