CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ മന്ത്രി പി രാജീവും , ജില്ലാ സെക്രട്ടറി സി എൻ മോഹനനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും , സമാപന പൊതുസമ്മേളനം പി ബി അംഗം പിണറായി വിജയനും ഉദ്ഘാടനം ചെയ്യും . പ്രതിനിധി സമ്മേളനം ബി രാഘവൻ നഗറിലും, പൊതുസമ്മേളനം ഇ ബാലാനന്ദൻ നഗറിലും , സെമിനാറുകളും കലാപരിപാടികളും അഭിമന്യു നഗറിലും നടക്കും.

മാർച്ച് ഒന്നിന് രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളന നഗരിയായ ബി രാഘവൻ നഗറിൽ പതാക ഉയരുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വൃന്ദാകാരാട്ട് , എം എ ബേബി, ജി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ മന്ത്രി പി രാജീവ് പറഞ്ഞു..

മാർച്ച് നാലിന് വൈകുന്നേരം അഞ്ചിന് മറൈൻ ഡ്രൈവിലെ ഇ ബാലാനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം കൺവീനറും ജില്ലാ സെക്രട്ടറിയുമായ സി എൻ മോഹനൻ പറഞ്ഞു .

സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാറുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. രണ്ടാംദിനം ഭരണഘടന – ഫെഡറലിസം മതനിരപേക്ഷത ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി എന്ന വിഷയത്തിലുള്ള സെമിനാർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ വിജയരാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

മാർച്ച് 3 ന് അഭിമന്യു നഗറിൽ നടക്കുന്ന സാംസ്കാരിക സംഗമം എം എ ബേബി ഉദ്ഘാടനം ചെയ്യും. പ്രൊഫസർ എം കെ സാനു , പ്രൊഫസർ കെ സച്ചിദാനന്ദൻ, ഡോ. സുനിൽ പി ഇളയിടം , ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കും .ചരിത്ര ചിത്ര പ്രദർശനം , വിപ്ലവഗാനങ്ങളുടെ അവതരണം , കെ പി എ സി അവതരിപ്പിക്കുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം , ഫ്യൂഷൻ സംഗീതം , അലോഷി ആദം അവതരിപ്പിക്കന്ന സംഗീത ശിൽപം തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളും സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here