ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജീവന്‍മരരണ പോരാട്ടം; എതിരാളികള്‍ ചെന്നൈയിന്‍ എഫ് സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജീവന്മരണ പോരാട്ടം. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. നിലവില്‍ 17 മത്സരങ്ങളില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രാത്രി 7.30ന് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.

നിഷു കുമാറും ജീക്‌സന്‍ സിംഗും ഇന്നും കളിക്കില്ല. പരുക്കേറ്റ ഇരുവരും കളിക്കാത്തത് ബ്ലാസ്റ്റേഴ്‌സിനു കനത്ത തിരിച്ചടിയാണ്. റുയിവ ഹോര്‍മിപോം പരിശീലനം പുനരാരംഭിച്ചെങ്കിലും താരവും മാച്ച് ഫിറ്റായിട്ടില്ലെന്നാണ് വിവരം. ആദ്യ പാദ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധപ്പൂട്ട് തീര്‍ത്ത താരമായിരുന്നു റുയിവ. റുയിവയുടെ അഭാവത്തില്‍ ബാലന്‍സ് നഷ്ടപ്പെട്ട പ്രതിരോധ നിര കഴിഞ്ഞ മത്സരങ്ങളില്‍ പതറുന്നുണ്ട്. പെരേര ഡയസ് ഇന്ന് കളിക്കാനിടയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News