കാപ്പി കുടിക്കുമ്പോൾ കരളിന് സംഭവിക്കുന്നത് അറിയൂ….

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് കാപ്പി ചിലര്‍ക്ക് നിര്‍ബന്ധമാണ്. അധികമായാല്‍ കാപ്പി ആരോഗ്യത്തിന് നല്ലതല്ലെന്നും പറയാറുണ്ട്. കാപ്പിയില്‍ ധാരാളം ആന്റിഓക്സിഡന്‍സും,കഫിനും, വിറ്റാമിന്‍ എ2, വിറ്റാമിന്‍ എ5, പൊട്ടാസ്യം,മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാപ്പി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുമുണ്ട്.

കാപ്പി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സ് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സുമായി പൊരുതുന്നു. ആന്റിഓക്സിഡന്‍സിന്റെ സഹായത്തോടുകൂടി കാപ്പിക്ക് ശരിരത്തിലെ ക്യാന്‍സറിനെ ചെറുത്തുനില്‍ക്കാന്‍ സാധിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ബയോളജിക്കല്‍ ആക്ട്ടിവ് സംയുക്തങ്ങളായ കഫിന്‍, ഫിനോലിക്ക് ആസിഡ് എന്നിവ ആന്‍ിഓക്സിഡന്‍സിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നു.

കാപ്പിയില്‍ അടങ്ങിയ കഫിന്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ക്യാന്‍സറിനെ തടയും. നിയന്ത്രിതമായ കാപ്പി ഉപയോഗം നിങ്ങളുടെ കരള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയും. കിഡ്നി സ്റ്റോണ്‍ വളരെ വേദനാജനകമായ ഒന്നാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ ഉണ്ടാവുന്നത് തടയും. കാപ്പിയിലെ ആന്റിഓക്സിഡന്‍സ്, മെറ്റബോളിക്ക് ഗുണങ്ങള്‍ കരള്‍ സ്റ്റോണ്‍ വരുന്നത് തടയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here