കര്‍ഷകന് പോളിസി വീട്ടിലെത്തിച്ച് കൃഷി മന്ത്രി പി. പ്രസാദ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന – കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ പോളിസി സര്‍ട്ടിഫിക്കറ്റുകളാണ് കൃഷി മന്ത്രി കര്‍ഷകന് വീട്ടില്‍ നേരിട്ടെത്തി കൈമാറിയത്.

പദ്ധതിയുടെ പ്രാധാന്യം കൂടുതലായി കര്‍ഷകരുലെത്തിക്കുന്നതിനും കൃഷി ഉദ്യഗസ്ഥരും കര്‍ഷകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഭാഗമായി നടപ്പിലാക്കുന്ന ‘മേരി പോളിസി മേരെ ഹാത്ത്’ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴ എടത്വയിലെ കര്‍ഷകനായ വി ജെ തങ്കച്ചന്റെ വീട്ടിലെത്തി പോളിസി നല്‍കിയത്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത മഹോത്സവ്’ ക്യാമ്പയിന്റെ ഭാഗമായാണ് വിള ഇന്‍ഷുറന്‍സ് പോളിസി കര്‍ഷകന്റെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എടത്വ വിയ്യാപുരം ഏലയിലെ മുണ്ടത്തോട് – പോള തുരുത്ത് പാടശേഖരത്തില്‍പെട്ട കര്‍ഷകനാണ് വി.ജെ.തങ്കച്ചന്‍. നെല്‍ കര്‍ഷകനായ തങ്കച്ചനും ഭാര്യ ലീലാമ്മ തങ്കച്ചനും ചേര്‍ന്ന് മന്ത്രിയുടെ കയ്യില്‍ നിന്നും പോളിസി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേന്ദ്രസര്‍ക്കാരുമായി സംയോജിച്ചു കൊണ്ട് പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന ,കാലാവസ്ഥ ധിഷ്ഠിത വിള ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയും ഉള്‍പ്പെടെ മൂന്ന് തരം വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും കര്‍ഷകര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൃഷി ചെയ്യുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. കൃഷി ഇല്ലെങ്കില്‍ യുദ്ധസമാനമായ സാഹചര്യമായിരിക്കും സമൂഹത്തില്‍ ഉണ്ടാകുന്നത്. അത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന പദ്ധതി പ്രകാരം 13,604 കര്‍ഷകരും, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 51,658 കര്‍ഷകരും, സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം
ത് 2,04,988 കര്‍ഷകരുമാണ് അംഗങ്ങളായിട്ടുള്ളത്. മുഴുവന്‍ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനുള്ള പരിശ്രമം ഈ കാമ്പെയിന്റെ ഭാഗമായി കൃഷി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജ്, കുട്ടനാട് വികസന ഏജന്‍സി ചെയര്‍മാന്‍ ജോയിക്കുട്ടി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി ഈപ്പന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീലേഖ, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ , അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി റീജിയണല്‍ മാനേജര്‍ ശ്യാംകുമാര്‍ ബി.ജി എന്നിവര്‍ മന്ത്രിയോടൊപ്പം പോളിസി വിതരണത്തിനായി കര്‍ഷകന്റെ വീട്ടിലെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News