യുക്രൈനില്‍ കൂട്ടപലായനം; 1,20,000 പേര്‍ പലായനം ചെയ്തെന്ന് യു എന്‍

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കൂട്ടപലായനം. 1,20,000 പേര്‍ പലായനം ചെയ്തെന്ന് യു എന്‍.എന്നാല്‍ ഒരുലക്ഷത്തോളം പേര്‍ ഇതുവരെ തങ്ങളുടെ അതിര്‍ത്തി കടന്നതായി പോളണ്ട് അതിര്‍ത്തി രക്ഷാ ഏജന്‍സി അറിയിച്ചു. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അതിര്‍ത്തിരക്ഷാ ഏജന്‍സിയുടെ വക്താവ് അന്ന മൈക്കലസ്‌ക പറഞ്ഞു.

കാല്‍നടയായി എത്തുന്നവര്‍ക്ക് ഏട്ട് അതിര്‍ത്തികള്‍ വഴിയും പോളണ്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. അതിര്‍ത്തികളിലെ ചെക്ക്പോയിന്റുകളില്‍ കാറുകളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. നേരത്തെ കാല്‍നടയായി എത്തുന്നവര്‍ക്ക മാത്രമാണ് മെഡിക അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ശനിയാഴ്ച ആറ് മണി മുതല്‍ മാത്രം 20,000ത്തില്‍ കൂടുതല്‍ പേര്‍ എത്തിയതായും അവര്‍ വ്യക്തമാക്കി. യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ ഏറ്റെടുക്കുമെന്നും പോകാനിടമില്ലാത്തവര്‍ക്ക് താല്‍ക്കാലിക അഭയസ്ഥാനമൊരുക്കുമെന്നും പോളണ്ട് സര്‍ക്കാര്‍ വ്യക്തമാക്കി.

അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നതിനായി ഒമ്പത് സ്വീകരണകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിക്ക് സമീപമുള്ള സ്‌കൂളുകളും ജിംനേഷ്യങ്ങളുമെല്ലാം സ്വീകരകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News