‘യുക്രൈനിലെ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് ‘; പി ശ്രീരാമകൃഷ്ണന്‍

യുക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ വീഡിയോ കോളില്‍ വിളിച്ച് ആശ്വസിപ്പിച്ച് നോര്‍ക്കാ റൂട്ടസ് വൈസ് ചെയര്‍മാന്‍ പിശ്രീരാമകൃഷ്ണന്‍. കുട്ടികളുടെ ദുരിതം അപ്പപ്പോള്‍ തന്നെ വിദേശകാര്യ മന്ത്രാലയത്തേയും,ഉക്രൈനിലെ ഇന്ത്യന്‍ എംബസിയേയും അറിയിക്കുന്നുണ്ട്. ഇതുവരെ 3077 പേരാണ് നേര്‍ക്കയില്‍ വിളിച്ച് സഹായ അഭ്യര്‍ത്ഥന നടത്തിയത്.

കഴിഞ്ഞ രണ്ട് ദിവസത്തിലെറെയായി നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്റെ ഫോണിന് ഒഴിവില്ല . ഉക്രൈന്റെ വിവിധ ഭാഗങ്ങളിലുളള നിരവധി കുട്ടികളും അവരുടെ നാട്ടിലെ ബന്ധുക്കളും രാപകല്‍ ഇല്ലാതെ നിരന്തരം വിളിച്ച് കൊണ്ടേ ഇരിക്കുകയാണ് . കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതുവരെ 3077 പേരാണ് നോര്‍ക്കയില്‍ വിളിച്ച് സഹായ അഭ്യര്‍ത്ഥന നടത്തിയത്….ഉക്രൈന്റെ ഏതൊക്കെ ഭാഗത്താണ് മലയാളികുട്ടികള്‍ താമസസ്ഥലവും അവരുടെ പാസ്‌പോര്‍ട്ട് നമ്പരും ഫോണ്‍നമ്പരും എല്ലാം ശേഖരിച്ചിരിക്കുന്നത് ഈ കമ്പ്യൂട്ടറിലാണ് . ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ദില്ലിയിലെ വിദേശകാര്യമന്ത്രാലയത്തിനും , ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. കുട്ടികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പി ശ്രീരാമകൃഷ്ണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു

മുബൈയിലും ദില്ലിയിലും ആയി എത്തുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെക്ക് സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്.കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മൂബൈയിലും ,ദില്ലിയിലും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നോര്‍ക്ക ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here