‘ഓപ്പറേഷന്‍ ഗംഗ’ യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി. 27 മലയാളികളടക്കം 219 യാത്രാക്കാരാണ് വിമാനത്തിലുള്ളത്. എത്തിയത് ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ്. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 1.30 ഓടെ ദില്ലി വിമാനത്താവളിലെത്തും.

യുക്രൈയിനിലെ യുദ്ധമുഖത്തുനിന്ന് രണ്ടാമത്തെ സംഘം ഡല്‍ഹിയിലാണ് എത്തുക. ഈ സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികള്‍ ആണ് ഉള്ളത്. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചിലവില്‍ നാട്ടില്‍ എത്തിക്കും. കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിക്കാത്തവര്‍ക്ക് ഡല്‍ഹി കേരള ഹൗസില്‍ താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബങ്കറുകളിലെയും മെട്രോകളിലെയും ദുരിതം നിറഞ്ഞ മണിക്കൂറുകള്‍ മറികടന്നാണ്  യുക്രൈയിനില്‍ നിന്നുള്ള ആദ്യ സംഘം ജന്മനാട്ടിലെത്തുന്നത്.

വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു. അക്രമം രൂക്ഷമായി തുടരുന്ന കിഴക്കന്‍ യുക്രെയിനില്‍ കുടുങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വേണു രാജാമണി കൂട്ടിച്ചേര്‍ത്തു, റുമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ നിന്ന് വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ നടത്തി രക്ഷാ ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News