വെമ്പായം പെയിന്റ് കടയില്‍ വന്‍ തീപിടുത്തം: 4 കോടി രൂപയുടെ നഷ്ടം

വെഞ്ഞാറമൂട് വെമ്പായം ജംങ്ഷനില്‍ പെയ്ന്റ് കടയില്‍ തീപിടുത്തം. വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ് കടയ്ക്കാണ് തീ പിടിച്ചത്. ശനി രാത്രി 7.30 തോടെ ആണ് സംഭവം. കടയ്ക്ക് ഉള്ളില്‍ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല. തീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്നെ തൊട്ടടുത്ത കടയിലെ ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തി. തൊട്ടടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ ശ്രമം വിഫലമായി.

പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത കടയിലേക്ക് തീ പകരുന്ന സ്ഥിതി ഉണ്ടായി. ഇതിനിടയില്‍ മൂന്ന് നിലകളില്‍ ഉള്ള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടി തെറിക്കാന്‍ തുടങ്ങിയത്തോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. പൊലീസിനും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയായി. വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട്, ചാക്ക, കടയ്ക്കല്‍, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും 20 ഓളം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. തീപിടുത്തത്തില്‍ എ എന്‍ പെയ്ന്റ്‌സ് പൂര്‍ണ്ണമായും കത്തിനശിച്ചു.അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും പൊലീസ് തടഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News