സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി

കോണ്‍ഗ്രസ് പുനസംഘടനയിലും മെമ്പര്‍ഷിപ്പ് വിതരണത്തിലും അടിമുടി ആശയക്കുഴപ്പം. സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി നേതൃത്വം. സെമികേഡര്‍ എന്നാല്‍ സമര്‍പ്പിത പ്രവര്‍ത്തനമെന്ന് സുധാകരന്റെ പുതിയ വിശദീകരണം. എം.എം.ഹസനെതിരെയും സുധാകരന്റെ പരിഹാസവുമായി രംഗത്തെത്തി.

കെപിസിസി മെമ്പര്‍ഷിപ്പ് ബുക്ക് ലെറ്റുകള്‍ അടിച്ചുവിതരണം നടത്തുന്നതിനിടയില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പാക്കി എഐസിസി തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിനിടയിലെ പുനസംഘടനയിലും ആശയക്കുഴപ്പമാണ്. ഏപ്രിലില്‍ ഇലക്ഷനിലൂടെ പുതിയ ഭാരവാഹികള്‍ വരും, പിന്നെ എന്തിന് പുനസംഘട എന്നതില്‍ വ്യക്തതയില്ല. ഇതിനിടയില്‍ സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെയും എഐസിസി നേതൃത്വം തള്ളി. എന്നാല്‍ സെമികേഡറിന് പുതിയ വിശദീകരണമാണ് കെ.സുധാകരനുള്ളത്, കൂടതെ എം.എം.ഹസന്റെ സംശയം മാറിയെന്നും സുധാകരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News