പോരാട്ടത്തിന്റെ നാലാംദിനം; കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുകയാണ് റഷ്യ.

മൂന്ന് ദിനങ്ങള്‍ പിന്നിട്ട് നാലാം ദിനത്തിലേക്ക് കടന്ന റഷ്യന്‍ അധിനിവേശം ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് യുക്രൈന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ്പ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി.

സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ.

സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്ത ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും യുക്രൈന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here