അമേരിക്കയിലെ ഹുക്ക പാര്‍ലറിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹുക്ക പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ച 3.15 ഓടെയാണ് സംഭവം.

പാര്‍ലറില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ രണ്ടു പേര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരു വിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ത്തയായും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആയുധം കണ്ടെടുക്കാനുമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News