സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാ ഗാനം പുറത്തിറങ്ങി

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ആവേശം പകരാന്‍ മുദ്രാ ഗാനം പുറത്തിറങ്ങി. യുവ ഗാന രചയിതാവ് ഹരിനാരായണന്‍ എഴുതി രാം സുന്ദര്‍ ഈണമിട്ട് മധു ബാലകൃഷ്ണന്‍ ആലപിച്ച ചെങ്കൊടി എന്ന സിഗ്‌നേച്ചര്‍ സോങ് മന്ത്രി പി രാജീവും സംവിധായകന്‍ ആഷിക്ക് അബുവും ചേര്‍ന്നാണ് പുറത്തിറക്കിയത്.

കൊച്ചിയിലെ സമ്മേളന നഗരിയെ പുളകം കൊള്ളിക്കാന്‍ മുദ്രാഗാനം തയ്യാറായിക്കഴിഞ്ഞു. ഹരിനാരായണന്റെ വരികള്‍ക്ക് രാം സുന്ദര്‍ സംഗീതം നല്‍കിയ മുദ്രാഗാനം പാടിയത് ചലച്ചിത്ര പിന്നണി ഗായകന്‍ മധുബാലകൃഷണനാണ്.

കൊച്ചി വഞ്ചി സ്‌ക്ക്വയറിലെ കെപിഎസി ലളിത നഗറില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവും സംവിധായകന്‍ ആഷിക്ക് അബുവും ചേര്‍ന്നാണ് സിഗ്‌നേച്ചര്‍ സോങിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. വിപ്ലവ ഗാനങ്ങള്‍ക്ക് കാലഘട്ടത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു അധ്യക്ഷനായിരുന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. സിഗ്‌നേച്ചര്‍ സോങ് പ്രകാശനത്തോടനുബന്ധിച്ച് കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിച്ച വയലാര്‍ ഗാനസന്ധ്യയും അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here