ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം ഇന്ന്, തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന് നടക്കും. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു.

കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

12 ജില്ലകളിലായി 2.24 കോടി വോട്ടര്‍മാരാണുള്ളത്. അവസാന രണ്ട് ഘട്ടങ്ങള്‍ മാര്‍ച്ച് മൂന്ന്, ഏഴ് തീയതികളിലാണ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News