കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു.വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രതീക്ഷ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

അന്‍സാര്‍,റാസിക്ക് ,സാലി ,സഫ്വാന്‍ ,അഭിനവ് ജസീല്‍ എന്നീവിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവര്‍ ചക്കരക്കല്ല് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. സൂരജ്,ജിഷ്ണു എന്നിവരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

സമീപത്തുള്ള സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങളില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാണാം. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ക്കെതിര നടപടി വേണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News