ബുഡാപെസ്റ്റിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ദില്ലിയിലെത്തി. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബുഡാപെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ് ദില്ലിയിലെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് 251 യാത്രികരുമായി വിമാനം എത്തിയിരുന്നു. ഇതില്‍ 31 മലയാളികളുണ്ട്. 16പേർ രാവിലെയും ബാക്കിയുള്ളവർ വൈകിട്ടും കേരളത്തിലെത്തും.

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News