സിപിഐഎം സംസ്ഥാന സമ്മേളനം; എകെജിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി

സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ സ്ഥാപിക്കാനായി പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ പൂര്‍ണകായ പ്രതിമ ഒരുങ്ങി. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ പ്രശസ്ത ശില്‍പ്പി പ്രേം പി ലക്ഷ്മണനാണ് പത്ത് അടി വലുപ്പത്തിലുള്ള എകെജിയുടെ പ്രതിമ നിര്‍മ്മിച്ചത്.

എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന നഗരിയുടെ കാവടത്തില്‍ സ്ഥാപിക്കുന്നതിനായാണ് എകെജി യുടെ പ്രതിമ നിര്‍മ്മിച്ചത്.

ആദ്യം മെഴുകില്‍ രൂപപ്പെടുത്തുകയും പിന്നീട് ഫൈബര്‍ ഗ്‌ളാസില്‍ കാസ്റ്റ് ചെയ്ത് മാറ്റിയുമാണ് പ്രതിമ നിര്‍മ്മിച്ചത്. എകെജിയുടെ മകള്‍ ലൈലയും ഭര്‍ത്താവ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരനും കുഞ്ഞിമംഗലം മല്ല്യോട്ടുള്ള ശില്പിയുടെ പണിപ്പുരയിലെത്തി പ്രതിമയുടെ പ്രവര്‍ത്തി വിലയിരുത്തിയിരുന്നു.

ശില്‍പ്പികളായ സന്തോഷ് മാനസം, പ്രണവ് കുന്നരു, ഷിനു പാടിച്ചാല്‍, കലേഷ് കവ്വായി, നവീന്‍ കാരാട്ട്, ബാബു ഇടമന തുടങ്ങിയവരും പ്രേം പി ലക്ഷ്മണനൊപ്പം ശില്‍പ്പമൊരുക്കാന്‍ കൂട്ടിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News