പാര്‍പ്പിട സമുച്ചയത്തില്‍ നിന്നും വീണ് ഡോക്ടര്‍ മരിച്ചു

കൊച്ചിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നും വീണ് ഡോക്ടര്‍ മരിച്ച നിലയില്‍. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ സ്വദേശിനി രേഷ്മ ആന്‍ എബ്രാഹം(26)ആണ് മരിച്ചത്.

രേഷ്മ കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിംഗ് വിദ്യാര്‍ഥിനിയുമായിരുന്നു. സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്.

ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും താഴെ വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങി കിടുന്നു. രേഷ്മയെ പുറത്തെടുത്തത് പൊലീസ് എത്തിയാണ്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രേഷ്മ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News