‘സ്വിഫ്‌റ്റില്‍’ തെരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കാൻ ഒരുങ്ങി അമേരിക്കയും, ബ്രിട്ടനും; റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു

‘സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തെരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കാൻ നീക്കം. അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. അതിനിടെ, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യ കിണഞ്ഞു ശ്രമിക്കുകയാണ്.

അതേസമയം, യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു വയസുകാരിയും ഉള്‍പ്പെടുന്നു. പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് യുക്രൈന്‍ പ്രദേശവാസികളായ 37,000 പേരെ സൈന്യത്തിന്റെ ഭാഗമാക്കിയെന്നാണ് വിവരം. നാട്ടുകാരെ കരുതല്‍ സേനയുടെ ഭാഗമാക്കുകയാണ് ചെയ്തതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here