റഷ്യന്‍ ആക്രമണം; യുക്രൈനില്‍ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു

റഷ്യന്‍ സേനയുടെ കടന്നാക്രമണത്തില്‍ കാര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. വിഷപ്പുക വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കീവിലെ ഇന്ധന സംഭരണശാലയ്ക്ക് തീപിടിച്ചതായും വസല്‍കീവിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ റഷ്യയുടെ ആക്രമണത്തോട് യുക്രൈന്‍ ശക്തമായി ചെറുത്തുനില്ക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം ശക്തമാക്കാന്‍ അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ തീരുമാനമനുസരിച്ച് സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്ന് തെരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കും. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കാനും തീരുമാനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News