ഇന്ന് ഉച്ചയ്ക്ക്‌ നല്ല കിടുക്കാച്ചി ഫിഷ് ബിരിയാണി കഴിക്കാം….ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ബിരിയാണി ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല. അടിപൊളി ഫിഷ് ബിരിയാണി ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം

മീന്‍ – 1 kg:
മുളകുപൊടി – 1 T Sp:
മഞ്ഞള്‍പ്പൊടി – 1/2 T Sp:
ഉപ്പ് – 1/2 T Sp:
നാരങ്ങാനീര് – 1 T Sp:

Mix ചെയത് മീനില്‍ പുരട്ടി വയ്ക്കുക. 15 മിനിറ്റ് മാറ്റി വയ്ക്കുക.

പാനില്‍ എണ്ണ. – 1 Cup ചൂടാക്കി മീന്‍ Fry ചെയ്യുക. ബാക്കി എണ്ണയില്‍ സവാള. – 3 ( Sliced) ഉപ്പ് – 1/2 Sp വഴറ്റുക.

ഇതിലേക്ക് പച്ച മുളക് – 15 ഇഞ്ചി വലിയ കഷ്ണം – 2 വെളുത്തുള്ളി – 10 ചതച്ച് ചേര്‍ത്ത് വഴറ്റുക. തക്കാളി – 2 അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക.

ഇതിലേക്ക്
കുരുമുളക് പൊടി – 1 T Sp:
ഗരം മസാല. – 1 T Sp:
ചേര്‍ത്ത് ഇളക്കുക.

5 മിനിറ്റ് മൂടിവച്ച് വേവിക്കുക.

ഇതിലേക്ക്
തേങ്ങ അരച്ചത് – 1 Cup
തൈര് – 1/2 Cup
മല്ലിയില. – 1 Cup
പുതിനയില. – 10
ചേര്‍ത്ത് ഇളക്കുക.

Fry ചെയ്തു വച്ച മീനും ചേര്‍ത്ത് മൂടി വയ്ക്കുക.

ഒരു Bowl – ല്‍ Biriyani Rice. – 1 kg ( 4 Glass ) (കഴുകി ,15 മിനിറ്റ് Soak ചെയ്യുക. ) അതിന് ശേഷം വെള്ളം നന്നായിട്ട് കളഞ്ഞു വയ്ക്കുക.

ഒരു പാനില്‍

നെയ്യ് – 3 T Sp:
വെളിച്ചെണ്ണ. – 3 T Sp:
ചൂടാക്കി
സവാള. – 1
( കനം കുറച്ച് അരിഞ്ഞത് Fry ചെയത് കോരീ മാറ്റുക .)

ബാക്കി നെയ്യില്‍

Bay Ieaves. – 2
പട്ട. – 2
ഗ്രാമ്പു – 5
ഏലക്ക. – 5
മൂപ്പിക്കുക.

അരി ചേര്‍ത്ത് Fry ചെയ്യുക .

തിളച്ച വെള്ളം – 7 Glass
ഒഴിക്കുക.

ഉപ്പ് – 1/2 T Sp:
ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കുക.

ദം ചെയ്യാം

വലിയ പാത്രത്തില്‍
മീന്‍ മസാല പകുതി നിരത്തുക.
അതിന് മുകളില്‍ ചോറ് പകുതി നിരത്തുക

Safron milk. – 2 Sp ഒഴിക്കുക.
ഗരം മസാല. – 1/2 Sp
പുതിനയില , മല്ലിയില,
Fried സവാള
ഇടുക.

അതിന് മുകളില്‍
ബാക്കി Fish മസാല
ബാക്കി ചോറ്
Safron milk ,ഗരം മസാല
പുതിനയില ,മല്ലിയില
ബാക്കി Fried onion ചേര്‍ക്കുക.

Tight ആയിട്ട് അടച്ച് Low Flame -ല്‍ 15 മിനിറ്റ് ദം ചെയ്യുക.

Fish ഫിഷ് ബിരിയാണി – Fish Biriyani Ready

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News