ഇന്ത്യൻ എംബസി ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല; യുക്രൈൻ സൈന്യം മുഖത്ത്‌ പെപ്പർ സ്പ്രേ അടിക്കുന്നു;  മലയാളി വിദ്യാർത്ഥി 

യുക്രൈൻ സൈന്യം പെപ്പർ സ്പ്രേ അടിക്കുന്നു, കാലുകൾ ചങ്ങലകൊണ്ട് മുറുക്കുന്നു, മുഖത്തടിക്കുന്നു…. യുദ്ധമുഖത്തുനിന്ന് നമ്മുടെ വിദ്യാർഥികൾ പറയുന്ന ഭീതിപ്പെടുന്ന വാക്കുകളാണിത്. തങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ എംബസി കൃത്യമായി ഇടപെടുന്നില്ലെന്ന് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യൻ എംബസി തങ്ങളുടെ സുരക്ഷയിൽ താൽപര്യപ്പെടുന്നില്ലെന്നും വിദ്യാർത്ഥി റിസ്വാൻ പറയുന്നു. റൊമാനിയൻ ബോർഡറിലുള്ള യുക്രൈൻ സൈന്യം ഉന്തുകയും തള്ളുകയും ചെയ്യുന്നുവെന്നും റിസ്വാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫേസുമായി ബാന്ധവപ്പെട്ടപ്പോൾ ആശ്വാസം ലഭിച്ചുവെന്നും മാന്യമായ ഇടപെടൽ നടത്തിയെന്നും റിസ്വാൻ കൂട്ടിച്ചേർത്തു.

റിസ്വാന്‍റെ വാക്കുകള്‍

യുക്രൈൻ സൈന്യം പെപ്പർ സ്പ്രേ അടിക്കുന്നു, കാലുകൾ ചങ്ങലകൊണ്ട് മുറുക്കുന്നു, മുഖത്തടിക്കുന്നു. ഞങ്ങളെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ എംബസിയുടെ ആരുമില്ല. ഞങ്ങൾ ഒറ്റയ്ക്കാണ്. അതിർത്തിയിലേക്ക് സൈന്യം കയറ്റിവിടുന്നില്ല. യുക്രൈൻ റൊമാനിയൻ ബോർഡറിലാണ് ഞാങ്ങളിപ്പോളുള്ളത്.

എംബസിലിയിലേക്ക് ഞങ്ങളുടെ എണ്ണം ഉൾപ്പെടെയുള്ള ലിസ്റ്റ് അയച്ച ശേഷമാണ് യാത്ര പുറപ്പെട്ടത്. പെൺകുട്ടികളുടെ മുഖത്ത്‌ പേപ്പർസ്പ്രേ അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ പറയാൻ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടിട്ടും അവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫെസിലേക്ക് ഞങ്ങൾ വിളിച്ചു. വളരെ നല്ല രീതിയിലാണ് അവിടെ നിന്നും പെരുമാറിയത്. വെള്ളവും ബിസ്‌ക്കറ്റുമാണ് കയ്യിലുള്ളത്. മൈനസ് നാല് ഡിഗ്രി തണുപ്പിൽ കിടക്കാൻ പോലുമിടമില്ലാതെയാണ് ഞങ്ങളെല്ലാമുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here