യുക്രൈനിലെ ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ വിമാനം യാത്ര ആരംഭിച്ചത് റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുമാണ്. 198 യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം ഡല്‍ഹിയില്‍ എത്തിച്ചേരും.
അതേസമയം ഇന്ന് രാവിലെ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 240 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും.
ഇന്ന് പുലര്‍ച്ചെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘവും ഡല്‍ഹിയിലെത്തിയിരുന്നു. 29 മലയാളികള്‍ ഉള്‍പ്പെടെ 251 ഇന്ത്യക്കാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നത് റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here