യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ ഇടപെടും: വി ശിവന്‍കുട്ടി

റഷ്യയുടെ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ടുപ്പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സജീവമായി ഇടപെടുമെന്ന് മന്ത്രി. വി.ശിവന്‍കുട്ടി.

നാട്ടില്‍ വരാന്‍ ആകാതെ യുക്രൈയിനില്‍ കുടുങ്ങിക്കിടക്കുന്ന തിരുവനന്തപുരം കരമന സ്വദേശി സ്വാതി രാജിയുമായി മന്ത്രി സംസാരിച്ചു. സ്വാതി രാജിയുടെ വീട്ടിലെത്തിയ മന്ത്രി ശിവന്‍കുട്ടി രക്ഷകര്‍ത്താക്കളുമായും ആശയവിനിമയം നടത്തി.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ മലയാളികളെയും നാട്ടില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News