യുക്രൈനില്‍ ഇന്റര്‍നെറ്റിന് തടസമുണ്ടാകില്ലെന്ന് ഇലോണ്‍ മസ്‌ക്

യുക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിപ്പ് നല്‍കി.

റഷ്യന്‍ കടന്നാക്രമണത്തെത്തുടര്‍ന്ന് യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് തടസപ്പെട്ട പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

മസ്‌കിനോട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടിരുന്നു.

ഭൂമിയുടെ ഏത് ഇടത്തും സാറ്റ്ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന അവകാശത്തോടെയാണ് സ്റ്റാര്‍ലിങ്ക് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here