ഇന്ത്യക്കാര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറണം: എംബസി

യുക്രൈനിലെ കീവിലെ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി എംബസി. യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതിനായി കീവില്‍ നിന്നും സൗജന്യ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുണ്ടാകുമെന്നും ആദ്യം എത്തുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എംബസി അറിയിച്ചു.

ഈ അവസരം ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംബസി അറിയിച്ചു. യുക്രൈന്റെ പടിഞ്ഞാറന്‍ മേഖല സുരക്ഷിതമായ സാഹചര്യത്തിലാണ് കീവില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News