നവകേരള സൃഷ്ടിക്കുള്ള നയരേഖ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

നവകേരള സൃഷ്ടിക്കായുള്ള നയരേഖ സിപിഐഎം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രതിനിധി സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭാവികേരളത്തിന്റെ വികസനം സംബന്ധിച്ച വിശദമായ നയരേഖ അവതരിപ്പിക്കുന്നത്. പാര്‍ടിയുടെ ഐക്യവും വളര്‍ച്ചയും വിളംബരം ചെയ്യുന്ന ചരിത്രപരമായ സമ്മേളനമായി എറണാകുളം സമ്മേളനം മാറുമെന്നും കോടിയേരി പറഞ്ഞു. സമ്മേളന നഗരിയിലെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് ഒന്നിന് രാവിലെ 9. 30 ന് പ്രതിനിധി സമ്മേളന നഗരിയായ ബി രാഘവന്‍ നഗറില്‍ പതാക ഉയരും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ 400 സംസ്ഥാന സമ്മേളന പ്രതിനിധികള്‍ 23 നിരീക്ഷകര്‍ എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൃന്ദാകാരാട്ട് , എം എ ബേബി, ജി രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും . പ്രവര്‍ത്തന റിപ്പോര്‍ട്ടിന് പുറമെ നവകേരള സൃഷ്ടി സംബന്ധിച്ച നയരേഖയും സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനം വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നയരേഖ അവതരിപ്പിക്കും.

75 വയസ്സുകഴിഞ്ഞവര്‍ കമ്മറ്റികളില്‍ നിന്നും ഒഴിവാകുമെങ്കിലും തുടര്‍ന്നും അത്തരം മുതിര്‍ന്ന നേതാക്കളുടെ സേവനം പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്ന് കോടിയേരി പറഞ്ഞു. മാര്‍ച്ച് നാലിന് വൈകുന്നേരം അഞ്ചിന് മറൈന്‍ ഡ്രൈവിലെ ഇ ബാലാനന്ദന്‍ നഗറില്‍
നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News