ആലിയ-റണ്‍ബീര്‍ വിവാഹം, തുറന്നു പറച്ചിലുമായി ആലിയഭട്ട്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട്. 2012 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് താരം ചുവടുവെച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ ഗംഗുഭായി കത്തിയവാടിയാണ് താരത്തിന്റേതായി ഏറ്റവും പുതുതായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ. പ്രമോഷന്‍ പരിപാടികളിലെല്ലാം തന്റെ കഥാപാത്രത്തെ പറ്റിയും സഞ്ജയ് ലീലാ ബന്‍സാലിയോടൊപ്പം വര്‍ക്ക് ചെയ്യുന്നതിനെ പറ്റിയുമെല്ലാം താരം സംസാരിക്കുന്നുണ്ട്.

എന്നാലിപ്പോള്‍ ഇങ്ങനെയുള്ള ഒരു പ്രമോഷന്‍ പരിപാടിക്കിടയില്‍ ആലിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കാമുകനായ രണ്‍ബീര്‍ കപൂറിനെ എപ്പോഴാണ് വിവാഹം കഴിക്കുക എന്നാണ് ഒരാള്‍ ചോദിച്ചത്.

ഇതിനു ഒന്നും പറയാനില്ല എന്നായിരുന്നു ആലിയയുടെ മറുപടി. രണ്‍ബീറും ആലിയയും 2017 മുതല്‍ ഡേറ്റിംഗിലാണ്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആലിയയെ നേരത്തെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News