യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടണം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

യുക്രൈനിലെ വിവിധ മേഖലകളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാര്‍ത്ഥികളടക്കം കുടുങ്ങിക്കിടക്കുകയാമെന്നും പോളണ്ട് അതിര്ത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ സഹായമെത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News