ആശ്വാസ തീരത്ത്; കുടുങ്ങി കിടക്കുന്നവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് വിദ്യാർത്ഥികൾ

യുക്രൈനിൽ നിന്നും നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും കൈരളി ന്യൂസുമായി പങ്കുവെച്ച് വിദ്യാർത്ഥികൾ. യുക്രൈനിൽ ഇനിയുമുള്ള കൂട്ടുകാരടക്കമുള്ള എല്ലാവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാണ് വുദ്യാർത്ഥികൾ പറയുന്നത്.

ഏറെ ആശങ്കകൾക്കൊടുവിലാണ് യുദ്ധമുഖത്തു നിന്നും ഇവർക്ക് ഇന്ത്യയിലേക്ക് തിരികെ എത്താനായത്. തിരികെ എത്തിയതിന്റെ ആശ്വാസവും, സന്തോഷവുമാണ് വന്നവർ പങ്കുവെച്ചത്.

യുദ്ധം തുടങ്ങിയ ശേഷം വളരെ ആശങ്കയോടെയാണ് യുക്രൈനിൽ കഴിഞ്ഞത്. ഇനിയും കൂട്ടുകാരടക്കം നിരവധി പേർ ബങ്കറുകളിലടക്കം കഴിയുന്നുണ്ടെന്നും അവർ കൂടി എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തണമെന്നുമാണ് ഇവരുടെ ആഗ്രഹം. അതേസമയം, യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും, അവസാനിച്ചാൽ തുടർപഠനം തുടരണമെന്നും ആഗ്രഹിക്കുന്നുണ്ട് ഈ വിദ്യാർത്ഥികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News