യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാർത്ഥികളാണ് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.

നാട്ടിലെത്തിയതിൽ വലിയ ആശ്വാസമുണ്ടെങ്കിലും ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു.

യുദ്ധഭൂമിയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമോ എന്ന ആശങ്കക്കിടെയായിരുന്നു യുക്രൈനിലെ മലയാളി വിദ്യാർത്ഥികൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

യുക്രൈനിൽ നിന്നും കഴിഞ്ഞ രാത്രി മുംബൈയിലെത്തിയ ആദ്യ സംഘത്തിലെ വിദ്യാർത്ഥികളായ 11 പേർ ഉച്ചയ്ക്ക് 12.50 ഓടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. മന്ത്രി പി.രാജീവ് വിമാനത്താവളത്തിലെത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു.

യുക്രൈനിൽ തുടരുന്നവരെ തിരിച്ചെത്തിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. യുദ്ധമുഖത്തു നിന്നും രക്ഷപ്പെട്ടെത്തിയ വിദ്യാർത്ഥികളും അവരെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച  ഏറെ വികാരനിർഭരമായിരുന്നു.

നാട്ടിലെത്തിയതിൽ വലിയ ആശ്വാസമുണ്ടെങ്കിലും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കാര്യത്തിലുള്ള ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.

നാട്ടിലേയ്ക്കുള്ള യാത്രക്കിടെ മുംബൈയിൽ താമസമുൾപ്പടെ മുഴുവൻ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നുവെന്ന് തിരിച്ചെത്തിയവർ പ്രതികരിച്ചു. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നും മൂന്നു വിമാനങ്ങളിലായി 27 മലയാളികളാണ് ഞായറാഴ്ച കൊച്ചിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News