യുക്രൈനിൽ അകപ്പെട്ട കോട്ടയം സ്വദേശികളുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ

യുക്രൈനിൽ അകപ്പെട്ട കോട്ടയം സ്വദേശികളുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. വിദ്യാർഥികളുടെ ആശങ്ക  മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് രക്ഷിതാക്കൾക്ക് മന്ത്രി ഉറപ്പുനൽകി.

യുക്രൈനിൽ കുടങ്ങിയ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ മന്ത്രി നേരിട്ട് സന്ദർശനം നടത്തും. കോട്ടയം ജില്ലയിൽ നിന്നുള്ള  നിരവധി  വിദ്യാർഥികളാണ് യുക്രൈനിൽ അകപ്പെട്ടിരിക്കുന്നത്.

ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യാർഥികൾ നാട്ടിൽ എത്താത്തിൽ രക്ഷിതാക്കൾ  ആശങ്കയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രി വി എൻ വാസവൻ വിദ്യാർഥികളുടെ വീട്ടിൽ നേരിട്ട് എത്തിയത്.

രക്ഷിതാക്കളുടെ ആശങ്ക അധികൃതരുടെ  ശ്രദ്ധയിൽപ്പെടുത്തമെന്ന് മന്ത്രി അറിയിച്ചു. മൂന്നാംവർഷ വർഷ മെഡിക്കൽ വിദ്യാർത്ഥിയായ ഗൗതമിൻ്റെ വീട്ടിലാണ് മന്ത്രി സന്ദർശിച്ചത്.

ഗൗതമിൻ്റെ സഹപാഠിയായ ആഷികയുടെ രക്ഷിതാക്കളും മന്ത്രിയോട് തങ്ങളുടെ ആശങ്കപങ്കവെക്കാൻ എത്തിയിരുന്ന് ഗൗതമിനോട് മന്ത്രി വി എൻ വാസവൻ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഭീതിയിലായിരുന്ന്  കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് മന്ത്രി വി എൻ വാസവൻ്റെ  സന്ദർശനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here