മലയാളികളെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണ്; വേണു രാജാമണി

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. തിരികെയെത്തിക്കാൻ അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനിൽ നിന്നും ദില്ലിയിലെത്തിയ വിദ്യാർഥികളുമായി വേണു രാജമണി കൂടിക്കാഴ്ച നടത്തി. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാ വിദ്യാര്ഥികളെന്നും യുക്രൈനിൽ വച്ച് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഇന്ത്യയിലേക്കുള്ള യാത്രയെ പറ്റിയുമൊക്കെ കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളോട് അദ്ദേഹം ചോദിച്ചറിഞ്ഞു.

അതേസമയം, യുക്രൈനിൽ ഇപ്പോഴുമുള്ള സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കാനും, അവർക്ക് വേണ്ട സഹായങ്ങൾക്കായി അധികൃതരെ ബന്ധപ്പെടാനും കുട്ടികളോട് നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News