വെറൈറ്റിക്കൊരു ന്യൂഡില്‍സ് പായസം ആയാലോ?

അടിപൊളി രുചിയില്‍ വ്യത്യസ്തമായ നൂഡില്‍സ് പായസം ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍:

നൂഡില്‍സ് 100 ഗ്രാം പാക്കറ്റ് – 1 എണ്ണം
പാല്‍ – അര ലിറ്റര്‍ (500 എം.എല്‍)
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – ഒന്നര കപ്പ്
നെയ്യ് – ഒന്നര ടേബിള്‍ സ്പൂണ്‍
ഏലക്ക – രണ്ടോ മൂന്നോ എണ്ണം പൊടിച്ചത്

തയാറാക്കുന്നവിധം:

ഒരു പാത്രത്തില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് പൊരിച്ചെടുക്കുക. എന്നിട്ട് ആ നെയ്യിലേക്ക് പാല്‍ ഒഴിക്കുക. പാല്‍ നന്നായി തിളച്ചതിന് ശേഷം അതിലേക്ക് നൂഡില്‍സ് പൊട്ടിച്ചു ഇടുക.

ശേഷം രണ്ടോ മൂന്നോ ഏലക്ക പൊടിച്ചു ചേര്‍ക്കുക. ശേഷം എടുത്തുവെച്ച പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കുക. അടിപൊളി നൂഡില്‍സ് പായസം തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News