471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം

471 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നോവോഖ്തീര്‍ക്ക,സ്മോളിയാനിനോവ, സ്റ്റാനിച്ച്‌നോ ലുഹാന്‍സ്‌കോ നഗരങ്ങള്‍ പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കീഴടങ്ങിയ സൈനികരുടെ രേഖകള്‍ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി.

യുക്രൈന്റെ 971 സൈനിക വസ്തുക്കള്‍ തകര്‍ത്തുവെന്നും പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്നും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഖേര്‍സണും ബെര്‍ദ്യാന്‍സ്‌കും പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജര്‍ ജനറലുമായ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.

ഖേര്‍സണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്നും റഷ്യന്‍ സൈന്യം ആവര്‍ത്തിച്ചു വടക്കുകിഴക്കന്‍ യുക്രൈനിലെ ഖാര്‍കീവ് മേഖലയില്‍ യുക്രൈന്റെ സൈനിക റെജിമെന്റ് കീഴടക്കിയതായും അവിടെയുണ്ടായിരുന്ന 471 യുക്രെയ്ന്‍ സൈനികരെ പിടികൂടിയതായും കൊനാഷെങ്കോവ് പറഞ്ഞു.

അതേസമയം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈനില്‍ നിന്നും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സര്‍ക്കാര്‍.

അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേക്ക് കടക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സര്‍ക്കാര്‍ രംഗത്ത് വന്നത്.

അതിര്‍ത്തിയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് യുക്രൈന്‍ സൈന്യമാണ് നിലപാടെടുത്തത്. അതേസമയം യുക്രൈന്റെ തലസ്ഥാന നഗരത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇവിടെ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യാക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. കീവില്‍ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഒരുക്കി.

ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് പോകാന്‍ യുക്രൈന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം യുക്രൈൻ അതിർത്തിയിൽ നിന്നും 25 മലയാളികൾ ഉൾപ്പടെ 240 പേരടങ്ങുന്ന മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തിചേർന്നു. ഹംഗറിയിൽ നിന്നുമുള്ള വിമാനമാണ് ദില്ലിയിൽ എത്തിച്ചേർന്നത്. അതേസമയം റൊമാനിയയിൽ നിന്നും 198 പേരടങ്ങുന്ന നാലാമത്തെ രക്ഷാദൗത്യം വിമാനം പുറപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000ത്തോളം പേരാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്.

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തിചേർന്നു. ഹംഗറിയില്‍ നിന്നുള്ള വിമാനമാണ് എത്തിയത്. 25 മലയാളികൾ ഉൾപ്പെടെ 240 പൗരന്മാരാണ് വിമാനത്തിലുണ്ടിയിരുന്നത്. അതേസമയം, യുക്രൈൻ അതിർത്തിയിൽ നിന്നുള്ള നാലാമത്തെ വിമാനം takeoff ചെയ്തു. റോമാനിയയയിൽ നിന്നും 198 പെരുമായുള്ള വിമാനം ദില്ലി എയർപോർട്ടിലാണ് എത്തിച്ചേരുക.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ദില്ലിയിൽ എത്തിച്ചേർന്നിരുന്നു. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രൈനില്‍ നിന്ന് 709 പേര്‍ രാജ്യത്ത് തിരിച്ചെത്തി.

വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്. കിയേവിൽ ബങ്കറുകളിൽ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ രാജ്യം റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ യുക്രൈനും ഇന്ത്യക്ക് പിന്തുണ നൽകും. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ വ്യോമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഓപ്പറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. റൊമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രൈന്‍റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News