രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം വിജയം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്. ടി20 ശൈലിയില്‍ ബാറ്റ് വീശി സെഞ്ച്വറി നേടിയ രോഹന്‍ പ്രേമിന്‍റെ ബാറ്റിങാണ് കേരളത്തിന് നാടകീയ വിജയം സമ്മാനിച്ചത്. അവസാന ദിനമായ ഇന്ന് 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളത്തിന് മികച്ച റണ്‍റേറ്റില്‍ സ്കോര്‍ ചെയ്താലേ ജയിക്കാന്‍ കഴിയുമായിരുന്നുള്ളൂ. രോഹനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് അനായാസം റണ്‍സ് കണ്ടെത്തിയതോടെ കളി കേരളത്തിന്‍റെ വരുതിയിലായി.

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. സമ്മര്‍ദ്ദ നിമിഷങ്ങളെ ബൌണ്ടറി പറത്തിയ രോഹൻ എസ് കുന്നുമ്മലിന്‍റെ വെടിക്കെെട്ട് ബാറ്റിംഗ് കേരളത്ത 36ആം ഓവറില്‍ വിജയതീരത്തെത്തിച്ചു. ടി20 സ്റ്റൈലില്‍ തകര്‍ത്തടിച്ച രോഹന്‍ 83 പന്തിൽ സെഞ്ച്വറി തികച്ചു. രഞ്ജിയില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് രോഹന്‍റേത്. ഇതോടെ മറ്റൊരു റെക്കോര്‍ഡും രോഹനെത്തെടിയെത്തി. രഞ്ജി ട്രോഫിയിലല്‍ തുടര്‍ച്ചയായ മൂന്നിന്നിങ്സുകളിലും സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടമാണ് രോഹനെ തേടിയെത്തിയത്. ആദ്യ ഇന്നിങ്സിൽ 129 റൺസെടുത്ത രോഹന്‍ കഴിഞ്ഞ മത്സരത്തിൽ മേഘാലയക്കെതിരെയും സെഞ്ച്വറി നേടിയിരുന്നു.

നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സില്‍ 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ന് കേരളത്തിനായി സച്ചിൻ ബേബി 53 റൺസ് എടുത്ത് രോഹന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളില്‍ രോഹന് മികച്ച പിന്തുണയുമായി 30 പന്തിൽ 28 റൺസ് എടുത്ത് പുറത്താകാതെ നിന്ന സൽമാൻ നിസാറും കേരളത്തിനായി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്‍റെയും വിഷ്ണു വിനോദിന്‍റെയുംം സെഞ്ച്വറി ഇന്നിങ്സിന്‍റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ കേരളത്തിന് ഇതോടെ 13 പോയിന്‍റ് നേട്ടമായി. അടുത്ത മത്സരത്തില്‍ മധ്യപ്രദേശാണ് കേരളത്തിന് എതിരാളികള്‍. ആ മത്സരം കൂടി ജയിക്കാനായില്‍ കേരളത്തിന് ക്വാർട്ടറിൽ കടക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News