ADVERTISEMENT
സിനിമാ ആരാധകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5: ദി ബ്രെയിന്‍. സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്റ്ററും കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലേക്ക് ജഗതി ശ്രീകുമാര്‍ എത്തിയിരിക്കുകയാണ്. ഇന്ന് ഉദയംപേരൂരില്‍ ഒരുക്കിയ സെറ്റിലാണ് ജഗതി എത്തിയത്. നടന്‍ എത്തിയതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്. സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി അറിയിച്ചു.
2012 മാര്‍ച്ചില്‍ വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ വേണമെന്നും ഏതെങ്കിലും രംഗങ്ങളില്‍ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയിരുന്നു.
സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ശ്യാം, രാജാമണി എന്നിവര്‍ ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കി അവതരിപ്പിക്കുന്നത് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ ജേക്‌സ് ബിജോയ് ആണ്. സൈന വീഡിയോസ് റെക്കോര്‍ഡ് തുകയ്ക്കാണ് മ്യൂസിക് റൈറ്റ് സ്വന്തമാക്കിയത്. യുവനിരയില്‍ ശ്രദ്ധേയനായ അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.