ബലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം

ബലാറസില്‍ വച്ച് റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം. യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘം ബലാറസിലെത്തി.

ബലാറസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ അയല്‍ രാജ്യമായ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രതിനിധി സംഘത്തെ അയക്കാമെന്നും റഷ്യ വ്യക്തമാക്കിയതിന് പിന്നാലെ  ബെലാറസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുക്രൈന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്.

ബലാറസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here