യുക്രൈന്‍ മണ്ണിലേക്ക് ഇരച്ചുകയറിയ റഷ്യന്‍സൈന്യം….സ്പെറ്റ്സ്നാസ് കറതീര്‍ന്ന ഗുണ്ടാപ്പട

റഷ്യന്‍ യുക്രൈന്‍ അതിര്‍ത്തി മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുകയായിരിരുന്നു. അവസാനം ആ യുദ്ധത്തിന്റെ സൈറണ്‍ മുഴങ്ങി. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുമതി കിട്ടിയതിന് പിന്നാലെ വ്യാഴാഴ്ച യുക്രൈനിലേക്ക് ഇരച്ച് കയറുകയായിരുന്നു റഷ്യന്‍ സൈന്യം. കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ യുക്രൈനെ വരിഞ്ഞ് മുറുക്കിയായിരുന്നു റഷ്യയുടെ ബഹുമുഖ ആക്രമണം. യുദ്ധപ്രതിസന്ധി ഉടലെടുത്തപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയ വാക്കാണു സ്പെറ്റ്സ്നാസ്. റഷ്യയുടെ കറതീര്‍ന്ന ഗുണ്ടാപ്പടയെന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന പ്രത്യേക സേന.

എന്താണ് സ്‌പെറ്റ്‌സ്‌നാസ് ഫോഴ്‌സ് എന്നത് കൊണ്ട് ഉദേശിക്കുന്നത്. റഷ്യയിലെ പ്രത്യേക സൈനിക യൂണിറ്റാണ് സ്‌പെറ്റ്‌സ്‌നാസ്. മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സിയായ ജി.ആര്‍.യുവിന്റെ സ്വന്തം കമാന്‍ഡോ വിഭാഗമാണ് സ്‌പെറ്റ്‌സ്‌നാസ്. രഹസ്യാന്വേഷണവും അട്ടിമറി നീക്കങ്ങളുമാണ് ഈ കമാന്‍ഡോ വിഭാഗത്തിന്റെ പ്രധാന ഓപ്പറേഷന്‍.

1949ല്‍ രൂപീകൃതമായ ഈ കമാന്‍ഡോ വിങ് സോവിയറ്റ് യൂണിയന്റെ കാലത്തും സജീവമായിരുന്നു. 1979ല്‍ അഫ്ഗാനിസ്താനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രധാന പങ്ക് വഹിച്ചതും സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സ്‌പെറ്റ്‌സ്‌നാസ് കമാന്‍ഡോകളായിരുന്നു. പ്രത്യേക ദൗത്യ സംഘമായ ഇവര്‍ റഷ്യന്‍ സൈന്യത്തിലെ എലൈറ്റ് വിഭാഗമായാണ് അറിയപ്പെടുന്നത്.

1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സുരക്ഷാ ഓപ്പറേഷനുകള്‍ക്കും ഒപ്പം തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കുമാണ് പ്രധാനമായും ഇവരെ വിന്യസിച്ചിരുന്നത്. സ്‌പെറ്റ്‌സ്‌നാസിലെ വേഗ വിഭാഗം സ്‌പെഷ്യലൈസ് ചെയ്തിരുന്നത് ആണവ സംബന്ധമായ കാര്യങ്ങളിലാണ്. ടോര്‍ച്ച് എന്ന അര്‍ത്ഥം വരുന്ന ഫാകേല്‍ വിഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ബന്ദിയാക്കപ്പെടുന്ന സാഹചര്യത്തെ നേരിടുന്നതിലാണ്.

200 വര്‍ഷത്തിലധികം പാരമ്പര്യമുള്ള മിലിറ്ററി ഇന്റലിജന്‍സ് സര്‍വീസുള്ള റഷ്യയുടെ എലൈറ്റ് സൈനിക കമാന്‍ഡോ വിഭാഗമായതിനാല്‍ തന്നെ സ്‌പെറ്റ്‌സ്‌നാസ് കമാന്‍ഡോ വിങ്ങിലേക്കുള്ള റിക്രൂട്‌മെന്റും അതികഠിനമാണ്. അഞ്ച് വര്‍ഷത്തെ ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയാണ് സ്‌പെറ്റ്‌സ്‌നാസ് സംഘത്തിലെ ഒരു സൈനികന്‍ സജ്ജമാകുന്നത്.

ഇതിന് ശേഷം അഞ്ച് മാസം കൂടി പിന്നിട്ട ശേഷമേ ഇവര്‍ക്ക് പ്രത്യേക ദൗത്യങ്ങളുടെ ഭാഗമാകാന്‍ കഴിയുകയുള്ളൂ. മറ്റ് സൈനിക വിഭാഗങ്ങളില്‍ നിന്നാണ് സ്‌പെറ്റ്‌സ്‌നാസ് സംഘത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നത്. മാനസികമായും ശാരീരികമായും കരുത്തന്‍മാരായവരെ മാത്രമാണ് സ്‌പെറ്റ്‌സ്‌നാസിലേക്ക് ഉള്‍ക്കൊള്ളിക്കുക.

യുദ്ധകാലത്തും ശാന്തികാലത്തും ഒരുപോലെ ആക്രമണ സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ് ഈ സേന. കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണ നിപുണരായ പടയാളികള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങി സര്‍വസന്നാഹങ്ങളുമടങ്ങിയതാണു സ്പെറ്റ്സ്നാസ് വൃന്ദങ്ങള്‍.

യുദ്ധകാലത്തും ശാന്തികാലത്തും ഒരുപോലെ ആക്രമണ സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ് ഈ സേന. കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണ നിപുണരായ പടയാളികള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങി സര്‍വസന്നാഹങ്ങളുമടങ്ങിയതാണു സ്പെറ്റ്സ്നാസ് വൃന്ദങ്ങള്‍.

എന്തായലും യുദ്ധം കടുപ്പിച്ച് റഷ്യയും ആയുധം താഴെ വെക്കില്ലെന്ന് ഉറപ്പിച്ചും ഉക്രൈനും രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും സ്വീകാര്യമായ ഒരു സമാധാന പദ്ധതി രൂപപെടുമോ അതല്ല വന്‍ ശക്തികള്‍ തമ്മിലുള്ള ശീത യുദ്ധം തുടരുമോ എന്ന് കാത്തിരുന്ന കാണാം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News