യുക്രൈൻ റെയിൽവേ  സൗജന്യ ട്രെയിൻ സേവനം ഏർപ്പാടാക്കി: സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രഥമ പരിഗണന

യുക്രൈൻ റെയിൽവേ അടിയന്തരമായി സൗജന്യ ട്രെയിൻ സേവനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. ആദ്യം എത്തുന്നവർക്ക് ആദ്യം മുൻഗണന എന്ന രീതിയിലാണ് പ്രവർത്തനം.

ഇന്ത്യക്കാരോട് കൂട്ടമായി യാത്ര ചെയ്യണമെന്ന് എംബസി നിർദേശിച്ചു. തനിച്ചാണെങ്കിൽ മറ്റ് ഇന്ത്യൻ യാത്രക്കാരെ കണ്ടെത്തി അവരോടൊപ്പം യാത്ര തുടരണം.  ഇന്ത്യൻ വംശജരെ റൊമാനിയയും ഹംഗറിയും വഴി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്.

സ്ത്രീകൾക്കും, കുട്ടികൾക്കും മുതിർന്നവർക്കും ആയിരക്കും, പ്രഥമ പരിഗണനയെന്നും സമയ ക്രമങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാണെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചുവെന്നും വേണു രാജാമണി പറഞ്ഞു.

യുക്രൈന്‍റെ അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തികൾ തുറക്കാൻ വേണ്ട നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പ്രശ്നബാധിത മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ പ്രത്യേക ട്രെയിൻ സർവിസുകൾ യുക്രെയിൻ ആരംഭിച്ചിട്ടുണ്ട്.

അതേസമയം യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് വേണു രാജാമണി നേരത്തെ തന്നെ അറിയിച്ചിരുന്നു. തിരികെയെത്തിക്കാൻ അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനിൽ നിന്നും ദില്ലിയിലെത്തിയ വിദ്യാർഥികളുമായി വേണു രാജമണി കൂടിക്കാഴ്ച നടത്തി. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാ വിദ്യാര്ഥികളെന്നും യുക്രൈനിൽ വച്ച് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഇന്ത്യയിലേക്കുള്ള യാത്രയെ പറ്റിയുമൊക്കെ കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളോട് അദ്ദേഹം ചോദിച്ചറിഞ്ഞു.

യുക്രൈനിൽ ഇപ്പോഴുമുള്ള സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കാനും, അവർക്ക് വേണ്ട സഹായങ്ങൾക്കായി അധികൃതരെ ബന്ധപ്പെടാനും കുട്ടികളോട് നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News