യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിലെ ഇൻഡ്യൻ വിദ്യാർത്ഥികളെ വഹിച്ച് രാജ്യത്തെത്തിയ രണ്ടാമത്തെ വിമാനം (27/02/22) രാവിലെ 3.30ന് ഡൽഹിയെത്തി.

എയർ ഇൻഡ്യയുടെ എ1 1942 ഫ്‌ളൈറ്റാണ് ഡൽഹിയിലെത്തിയത്. 31 മലയാളി വിദ്യാർത്ഥികളാണ് ഫ്‌ളൈറ്റിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഡൽഹി മലയാളിയാണ്. കേരള ഹൗസ് കൺട്രോളർ രാഹുൽ ജെയ്‌സ്വാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം എയർപോർട്ടിൽ ഇവരെ സ്വീകരിച്ചു.

ഇവരിൽ 16 പേരെ എയർപോർട്ടിൽ നിന്നുതന്നെ 8.20 നും 8.45 നും പുറപ്പെട്ട ഇൻഡിഗോ ഫ്‌ളൈറ്റുകളിൽ കൊച്ചിയിലെത്തിച്ചു. അവശേഷിച്ച 14 വിദ്യാർത്ഥികളെ കേരള ഹൗസിലെത്തിച്ചതിനുശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്തേയ്ക്ക് അയച്ചു.

ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ മൂന്നാമത്തെ ഫ്‌ളൈറ്റ് എയർ ഇന്ത്യയുടെ എ1 1940 ഡൽഹിയിലെത്തിയത് (27/02/22) രാവിലെ 9.30നാണ്. 25 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 9 പേരെ എയർപോർട്ടിൽ നിന്നു തന്നെ 4.30നുള്ള ഇൻഡിഗോ ഫ്‌ളൈറ്റിൽ കോഴിക്കോട്ടേയ്ക്ക് അയച്ചു.

16 പേരെ കേരളഹൗസിൽ എത്തിച്ചതിനു ശേഷം വൈകിട്ട് 7.30നുള്ള ഇൻഡിഗോയിൽ കൊച്ചിയിലേയ്ക്ക് അയച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി വൈകുന്നേരം ഒരു ഫ്‌ളൈറ്റു കൂടി ഡൽഹിയിലെത്തിയിരുന്നു. എന്നാൽ ഇതിൽ മലയാളിയായി ഒരു പെൺകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഇതുവരെ നടന്ന രക്ഷാദൗത്യത്തിൽ ഡൽഹിയിലെത്തിയത് 57 മലയാളി വിദ്യാർത്ഥികളാണ്.

വെളുപ്പിന് രണ്ടുമണി മുതൽ ഉദ്യോഗസ്ഥരുടെ സുസജ്ജമായ സംഘം എയർപോർട്ടിലും കേരളഹൗസിലുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള താമസം, ഭക്ഷണം, എന്നിവയ്ക്ക് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നോർക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ഷാജിമോൻ, പ്രോട്ടോക്കോൾ ഓഫീസർ ഇൻ ചാർജ് ഡോ. സജി കുമാർ, ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ്, അസി. ലെയ്‌സൺ ഓഫീസർമാരായ വിഷ്ണുരാജ്, ജയപ്രസാദ്, ജിതിൻ രാജ്, റിജാസ്, ഹൗസ് കീപ്പിംഗ് മാനേജർ രാജി, കേറ്ററിംഗ് മാനേജർ അനുജ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

വിദ്യാർത്ഥികൾ എത്തിയതിനു ശേഷം കേരള സർക്കാരിന്റെ വിദേശകാര്യ ചുമതലയുള്ള ഒഎസ്ഡി വേണു രാജാമണിയും കേരള ഹൗസ് റസിഡന്റ് കമ്മീഷണറും വിദ്യാർത്ഥികളെ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പു വരുത്തി.

ഇപ്പോഴുള്ള ക്രമീകരണങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് റസിഡന്റ് കമ്മീഷണർ അറിയിച്ചു. എയർപോർട്ടിലെത്തുന്ന വിദ്യാർത്ഥികൾ നാട്ടിലെത്തുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ലെയ്‌സൺ വിംഗിൽ കൺട്രോൾ റൂം പ്രവർത്തിക്കും. രാത്രിയും പകലുമുള്ള തുടർ പ്രവർത്തനങ്ങളായതിനാൽ രണ്ടു സംഘങ്ങളായി ഇനിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും റസിഡന്റ് കമ്മീഷണർ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News