കേരളത്തെ പല മേഖലകളിലും ഒന്നാമത്‌ ‌എത്തിച്ചത്‌ ഇടതുപക്ഷ സർക്കാര്‍: എൻ എസ് മാധവൻ

കേരളത്തെ പല മേഖലകളിലും ഒന്നാമത്‌ ‌എത്തിച്ചത്‌ ഇടതുപക്ഷ സർക്കാരുകളാണെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. മറൈൻഡ്രൈവിൽ അഭിമന്യു നഗറിൽ ചരിത്ര–-ചിത്ര–-ശിൽപ പ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും സമര പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും സമകാലിക രാഷ്ട്രീയവും വര്‍ഗ്ഗീയതയുടെ കപടമുഖവും എല്ലാം തുറന്നുകാട്ടുന്ന ചിത്രപ്രദര്‍ശനം ചരിത്രബോധത്തിലേക്കുളള തിരിഞ്ഞുനോട്ടവും ഓര്‍മ്മപ്പെടുത്തലുമാണ്.

സംസ്ഥാന സമ്മേളന നഗരിയിലെ അഭിമന്യൂ നഗറില്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. സാഹിത്യകാരൻ എൻ എസ് മാധവൻ പ്രദര്‍ശന നഗരി ജനങ്ങൾക്കായി തുറന്നുകൊടുത്തു. 1956നു മുമ്പ്‌ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിൽ അവസാന പത്തിൽ ഇടം പിടിച്ചിരുന്ന ചരിത്രമാണ്‌ കേരളത്തിനുള്ളത്‌.

എന്നാല്‍ ഇന്ന് പല മേഖലകളിലും കേരളത്തെ ഒന്നാമതെത്തിച്ചത്‌ ഇടതുപക്ഷ സർക്കാരുകളാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. ചിത്രപ്രദര്‍ശനത്തോടൊപ്പം എകെജിയുടെ കൂറ്റന്‍ ശില്‍പ്പവും പുന്നപ്ര-വയലാര്‍ സമരവും പാലിയം സത്യാഗ്രഹവും കമ്യൂണിസ്റ്റ് ആചാരന്മാരുടെ ശില്‍പ്പവുമെല്ലാം ശ്രദ്ധേയമാണ്. കേരളത്തിന്‍റെ ചരിത്ര നിമിഷങ്ങള്‍ പുനരാവിഷ്ക്കരിച്ച പ്രദർശനം സമ്മേളനത്തിന്‍റെ സമാപനദിനം വരെയുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News