എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? സുബിയുടെ ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി തില്ലാന എന്ന പരിപാടി. പരിപാടിയിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കോമഡി താരവും നടിയുമൊക്കെയാണ് സുബി സുരേഷ് വീഡിയോയില്‍ സുബി സന്തോഷ് പണ്ഡിറ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് വിഷയം.

എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു പണ്ഡിറ്റിനോട് സുബിയുടെ ചോദ്യം. അത് പിന്നെ മാഡം, എന്ന് പറഞ്ഞ് തുടങ്ങിയ പണ്ഡിറ്റിനോട്, അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതിയെന്ന് പറയുന്നു. ഓകെ, സുബി ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ഈ വീഡിയോയില്‍ തഗ് സിമ്പലും സുബിക്ക് കിളിപോയ ഇമോജി സിമ്പലും ചേര്‍ത്ത് എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോക്ക് കമന്റുകളുമായി ആരാധകര്‍ എത്തിക്കഴിഞ്ഞു. ഏറെ രസകരമായ കമന്റുകളാണ് വീഡിയോക്ക് വരുന്നത്. സുബിയുടെ മനസിന്റെ സൗന്ദര്യം കാണുന്ന ഒരാള്‍ വരുമെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു.

പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു.. എനിക്കെന്തിന്റെ കേടായിരുന്നു.. എന്ന കുറിപ്പാണ് വീഡിയോക്ക് സുബി നൽകിയിരിക്കുന്നത്. വീഡിയോക്ക് കമന്റുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ് എത്തുന്നുണ്ട്.  ‘ഞാൻ. സുബി ജി എനിക്ക് സിസ്റ്റർ മാതിരി .. അതാ അങ്ങനെ പറഞ്ഞെ.. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ? ഉച്ച ഭക്ഷണം കഴിച്ചോ ? ചായ കുടിച്ചോ ? നന്ദി ..’ -എന്നായിരുന്നു പണ്ഡിറ്റിന്റെ രസകരമായ കമന്റ്. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News