“താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്”; റഷ്യയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചു.  ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു.

 ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം.

അതേസമയം യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. ബലറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമുണ്ട്.

അതേസമയം ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക.

ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിലാണ്ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരുക.

ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.  ഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here