ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം ലിവർപൂളിന്

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം ലിവർപൂളിന് .വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശ ത്രില്ലറിൽ പെനാൽട്ടി ഷൂട്ട്ഔട്ടിൽ 11 – 10 ന് ചെൽസിയെ തോൽപിച്ചാണ് ലിവർപൂൾ ചാമ്പ്യന്മാരായത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ഷൂട്ട്ഔട്ട് വേണ്ടി വന്നത്. ഗോൾ കീപ്പർമാരുടെ പ്രകടനവും വാറിന്റെ ഇടപെടലുമാണ് മത്സരത്തിൽ ഗോൾ പിറക്കാതിരിക്കാൻ കാരണം.

ഷൂട്ട്ഔട്ടിൽചെൽസി ഗോൾ കീപ്പർ കെപയുടെ അവസാന കിക്ക്‌ ബാറിന് മുകളിലൂടെ പോയതോടെയാണ് ലിവർപൂളിന് കിരീടം ഉറപ്പായത്. ഒൻപതാംകിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ലീഗ് കപ്പെന്ന റെക്കോർഡും ലിവർപൂളിന് സ്വന്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News