മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 173 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 15 വനിതകളുമുണ്ട്. 12 ലക്ഷത്തി 94 ആയിരം വോട്ടർമാരാണ് മണിപ്പൂരിൽ ആകെയുള്ളത്.

തെരഞ്ഞെടുപ്പിനായി 1721 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ ഇന്നലെ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 6-ാം ഘട്ട പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബലിയായിലും മഹാരാജ്ഗഞ്ചിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി മൂന്ന് റാലികളിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News