‘ന്യൂക്ലീർ പ്ലാന്‍റില്‍ സ്ഫോടനമുണ്ടായാല്‍ ജീവന് ഭീഷണി’; മകൾ നാടണയാൻ കാത്ത് ഒരു അമ്മ

യുക്രെെനെതിരായ റഷ്യയുടെ ആക്രമണം കനക്കുമ്പോൾ മകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയിലാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ സീനാ രാജ്കുമാർ. മകള്‍ ഗായത്രി ഉള്‍പ്പെടെ 800ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് യുക്രെനിലെ സാപ്രേസിയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ബങ്കറിന് കഴിയുന്നത്. എന്നാൽ സാപ്രേസിയ റീജിണിലെ ന്യൂക്ലീർ പ്ലാന്‍റില്‍ സ്ഫോടനമുണ്ടായാല്‍ ഇവരുടെ ജീവന് തന്നെ ഭീഷണിയാണെന്ന് സീനാ രാജ്കുമാർ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ ന്യൂക്ലീർ പ്ലാന്‍റ് സ്ഥിതിചെയ്യുന്ന യുക്രെയിനിലെ സാപ്രേസിയ റീജിണ് സമീപമാണ് തൃപ്പുണിത്തുറ സ്വദേശിനിയായ ഗാ്യത്ര ഉള്‍പ്പെടുന്ന 800ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്ളത്. പ്ലാന്‍റിന് സമീപത്തുള്ള മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ബങ്കറില്‍ കഴിയുന്നത് ഇവരുടെ ജീവന് ഭിഷണിയാണെന്ന് അമ്മ സീനാ രാജ്കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

5 വര്‍ഷം മുന്‍പണ് മകള്‍ ഗായത്രി പഠനാവശ്യത്തിനായി യുക്രെയിനിലേക്ക് പോയത്. യുദ്ധ സാധ്യതകള്‍ അറിഞ്ഞിരുന്നെങ്കിലും യൂണിവേഴ്സിറ്റി അധികൃതര്‍ ക്ലാസുകള്‍ മുടങ്ങില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതോടെ ഇവർ ഹോസ്റ്റലില്‍ തന്നെ തങ്ങുകയായിരുന്നു.

യുദ്ധത്തിന് അഴവുണ്ടായാല്‍ മകള്‍ സുരക്ഷിതയായി നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ അമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News