എൽജെഡിയിലെ സംസ്ഥാന നേതാവ്‌ ഉൾപ്പെടെ 21 പേർ സിപിഐഎമ്മിലേക്ക്

സംസ്ഥാന നേതാവ്‌ ഉൾപ്പെടെ 21 പേർ എൽജെഡിയിൽ നിന്ന്‌ രാജിവച്ച്‌ സിപിഐഎമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അങ്കത്തിൽ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം പി സി കൃഷ്‌ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ രാജിവച്ചത്‌.

രാജിവച്ചവർക്ക്‌ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി പി മോഹനൻ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ, ടൗൺ ഏരിയ സെക്രട്ടറി കെ ദാമോദരൻ, വി മുരളീധരൻ, ഉണ്ണികൃഷ്‌ണൻ, കെ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News